എസ്എൻഡിപി സഖ്യം ഗുണം ചെയ്തു, എറണാകുളം വടക്കേക്കരയില്‍ ബിജെപിക്ക് മുന്നേറ്റം
സിപിഎം കോട്ടയായ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ അഞ്ചു വാർഡിലെ ഫലം വന്നതിൽ നാലും ബിജെപി ജയിച്ചു. എസ്എൻഡിപി–ബിജെപി സഖ്യം എറണാകുളം ജില്ലയിൽ ഏറ്റവുമധികം ഫലമുണ്ടാക്കുന്ന പഞ്ചായത്തായി വടക്കേക്കര മാറുമെന്നു സൂചന.
തിരുവനന്ത പുരം കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. എന്നാല്‍ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് വിവരം.
പാലക്കാട് നഗരസഭയില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. അച് സീറ്റ് ബിജെപിയും എല്‍ഡിഎഫ് 4യും യുഡിഎഫ് 2ഉം സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ ആകെ 11 സീറ്റുകളാണ് ഉള്ളത്.