സംഭവം നടക്കുന്നത് സൌത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബിന്ദാപുര്‍ പ്രദേശത്താണ്. പ്രതികളിലൊരാളായ മുഹമ്മദ് റഫീഖ് പെണ്‍കുട്ടിയോടൊപ്പം ഏറെ നാളായി ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പെണ്‍കുട്ടി അയല്‍വാസിയുമായി പ്രണയത്തിലായി. തുടര്‍ന്ന് പെണ്‍കുട്ടി മുഹമ്മദ് റഫീഖിനെ അകറ്റി നിര്‍ത്തുകയും താമസം മാറുകയും ചെയ്തു.
ശേഷം മൃതദേഹം റൂമിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. മൃതദേഹം അഴുകിയതോടെ രൂക്ഷഗന്ധം വമിച്ചതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് അലമാര പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനയച്ചപ്പോഴാണ് ഇവര്‍ പെണ്‍കുട്ടി മരിച്ചതിനുശേഷവും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് അറിയാന്‍ സാധിച്ചത്.