അഴിച്ചുപണി തകര്‍ക്കുന്നു; പുതുച്ചേരി ലെഫ്. ഗവര്‍ണറെ പിരിച്ചുവിട്ടു

ശനി, 12 ജൂലൈ 2014 (11:55 IST)
മോഡി സര്‍ക്കാരിന്റെ ഗവര്‍ണര്‍ അഴിച്ചുപണി അരങ്ങ് തകര്‍ക്കുന്നു. ഏറ്റവുമൊടുവില്‍ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ വീരേന്ദ്ര കട്ടാരിയയെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവായി. രാഷ്ട്രപതി ഭവനാണ് പിരിച്ചുവിടല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 
 
ആന്‍ഡമന്‍- നിക്കോബാറിലെ ലെഫ്. ഗവര്‍ണര്‍ റിട്ടയേര്‍ഡ് ലെഫ്. ജറല്‍ അജയ് കുമാറിനാണ് പുതുച്ചേരിയുടെ അധികചുമതല. 81 വയസുള്ള കട്ടാരിയ, പഞ്ചാബിലെ പഴയ കോണ്‍ഗ്രസ് അധ്യക്ഷും മുന്‍ രാജ്യസഭാ അംഗവുമായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിയമിച്ചത്.
 
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മോഡി സര്‍ക്കാര്‍ രാജിവെച്ചൊഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക