ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്; സുപ്രീം കോടതിയുടെ നിലപാട് നിര്‍ണ്ണായകം
ശനി, 11 ഏപ്രില്‍ 2015 (10:35 IST)
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മൂന്നിനു പുനര്‍വിജ്ഞാപനം ചെയ്ത ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി 13ന് പരിഗണിക്കു, ഹര്‍ജി എത്രയും പെട്ടന്ന് പരിഗണിക്കനമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാതിരുന്നതു വേണ്ടത്ര വോട്ട് കിട്ടില്ലെന്നതിനാലും രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതിനാലുമാണ്. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരത്തെ മറികടന്ന് ഒന്നിനു പുറകെ ഒന്നായി ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതു ഭരണഘടനാവിരുദ്ധം മാത്രമല്ല, ഭരണഘടനയോടു കാട്ടുന്ന തട്ടിപ്പുമാണ് - വയുടെ ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.