താന്‍ കെട്ടിപ്പിടിച്ചത് ലാലുവിനെയാണെന്നും അല്ലാതെ ലാലുവിന്റെ അഴിമതിയെ അല്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ബിഹാറില്‍ നിതിഷ് കുമാര്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അരവിന്ദ് കെജ്രിവാളിനെ ലാലു കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.
എന്നാല്‍, കെട്ടിപ്പിടിച്ചത് ലാലുവിനെയാണ്, അല്ലാതെ അയാളുടെ അഴിമതിയെയല്ലെന്ന് കെജ്രിവാള് വ്യക്തമാക്കി. ലാലുവിന്റെ അഴിമതിക്ക് തങ്ങള്‍ എന്നും എതിരാണ്. മക്കള്‍രാഷ്ട്രീയത്തിനും എതിരാണ്. ലാലുവിന്റെ രണ്ട് മക്കളെ മന്ത്രിയാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും കെജ്രിവാള് പറഞ്ഞു.