ഒടുവില്‍ വസുന്ധര സമ്മതിച്ചു, അത് എന്റെ ഒപ്പ് തന്നെയാണ്, ബിജെപി ഞെട്ടി
വ്യാഴം, 25 ജൂണ്‍ 2015 (17:12 IST)
ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയിൽ ഒപ്പിട്ടത് താനാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സമ്മതിച്ചു. 2011ൽ ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ ലളിത് മോഡിയുടെ സഹായികളാണ് പരസ്യമാക്കിയത്.
ഇന്നലെ ഈ രേഖകള്‍ കോൺഗ്രസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ അപേക്ഷയില്‍ ഉള്ളത് തന്റെ ഒപ്പ് തന്നെയാണെന്ന് ബിജെപി നേതൃത്വത്തിനു മുന്നില്‍ വസുന്ധര തുറന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ ഈ വിവാദം വന്നപ്പോൾ ഇത്തരമൊരു കാര്യം ഒാർമ്മയില്ലായിരുന്നുവെന്നാണ് വസുന്ധര പറഞ്ഞിരുന്നത്.
വസുന്ധരയുടെ ഒപ്പു സഹിതമുള്ള രേഖകൾ കോൺഗ്രസ് പുറത്തുവിട്ടതോടെ ഇതിൽ വിശദമായ അന്വേഷണം നടത്തുന്നതിന് ബിജെപി തയാറാകുകയായിരുന്നു. അതേസമയം, വസുന്ധരയുടെ രാജിക്കായി കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുകയാണ്. അതേസമയം, രാജി ആവശ്യപ്പെടില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്.