ഭാര്യ സ്വന്തം വീട്ടിലേക്ക്‌ പോയതില്‍ കോപിഷ്ടനായ ഭര്‍ത്താവ്‌ മൂന്നു മക്കളെയും വെട്ടിക്കൊലപ്പെടുത്തി‌

Webdunia
ശനി, 27 ഫെബ്രുവരി 2016 (10:29 IST)
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന്‌ ഭര്‍ത്താവ് മൂന്ന്‌ മക്കളെയും വെട്ടിക്കൊലപ്പെടുത്തി‌. ഉത്തര്‍പ്രദേശിലെ മഹോദായിയ ഗ്രാമത്തിലാണ്‌ സംഭവം നടന്നത്. ഭാര്യ സ്വന്തം വീട്ടിലേക്ക്‌ പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കുട്ടികളുടെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ കുട്ടികളുടെ അച്‌ഛനായ സിയാറാമിനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ഭാര്യ വീട്ടില്‍ പോയതില്‍ കോപിഷ്ടനായ സിയാറാം കുട്ടികളെ കോടാലി ഉപയോഗിച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളുടെ മൃതദേഹം പോസ്‌റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്‌.