ദക്ഷിണ ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ 23കാരി കൂട്ടമാനഭംഗത്തിനിരയായി. പുരുഷ സുഹൃത്തും അയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത്. ശീതളപാനീയം നല്കി ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് ഇവരെ നെഹ്റു പ്ലേസിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെ മയക്കുമരുന്ന് ചേര്‍ന്ന ശീതളപാനീയം നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. നെഹ്രു പ്ലേസില്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാത്രി ഇതുവഴി പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് കണ്ടത്. തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.