സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്ക് വിലങ്ങുതടി: നാല് ലേബർ കോഡുകളും ഈ വർഷം നടപ്പിലാക്കില്ല

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (20:26 IST)
തൊഴിൽ നിയമങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ നാല് ലേബർ കോഡുകളും ഈ സാമ്പത്തിക വർഷം നടപ്പിലാക്കാനാവില്ല. ലേബർ കോഡിലെ ചട്ടങ്ങൾ ആവിഷ്‌കരിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾ തുടരുന്ന മെല്ലെപ്പോക്കാണ് ഇതിന് കാരണം. യു‌പിയിൽ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പും ഇതിന് കാരണമാണെന്ന് ദേശീയമാധ്യമങ്ങൾ പറയുന്നു.
 
നിയമം നടപ്പിലായാൽ തൊഴിലാളികളുടെ വേതനം കുറയുകയും കമ്പനികൾ ഉയർന്ന പ്രൊവിഡന്റ് ഫണ്ട് ബാധ്യത അടയ്‌ക്കേണ്ടതായും വരും. നാലു കോഡുകളും പാർലമെന്റ് പാസാക്കിയെങ്കിലും നിലവിൽ വരണമെങ്കിൽ ഈ കോഡിലെ നിയമങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വിജ്ഞാപനം ചെയ്യണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍