ശാരാദ ചിട്ടി തട്ടിപ്പ്: ജയിലില്‍ തൃണമൂല്‍ എം പിയുടെ ആത്മഹത്യ ശ്രമം
ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃണമൂല്‍ എം പി ജയിലില്‍ ആത്മഹത്യ ശ്രമം. സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം പി കുനാല്‍ ഘോഷാണ് അത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
58 ഉറക്ക ഗുളികള്‍ താന്‍ കഴിച്ചതായി കുനാല്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. നേരത്തെ തട്ടിപ്പിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് കുനാല്‍ ഘോഷ് തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞിരുന്നു.കുനാല്‍ ഘോഷ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കുനാല്‍ ശാരദ ഗ്രൂപ്പിന്റെ മാദ്ധ്യമ വിഭാഗം മേധാവിയായിയിരുന്നു