കര്‍ണാടകയിലെ കൊടക് ജില്ലയിലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എംകെ ഗണപതി ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തു. പൊലീസ് യൂണിഫോം അണിഞ്ഞ് സീലിംഗ് ഫാനില്‍ കെട്ടിതൂങ്ങിയാണ് ആത്മഹത്യ ചെയ്തത്. മൂന്ന് ദിവസം മുമ്പ് ബേല്‍ഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗും സമാന രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇത് കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യ നടന്നത്.
ഡിഎസ്പി ഗണപതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുവെങ്കിലും ആത്മഹത്യാ കാരണം പുറത്തുവിട്ടിട്ടില്ല. സിദ്ധരാമയ്യയുടെ മന്ത്രിസഭയിലുള്ള ഒരു മന്ത്രിയുടെ മകനുമായും ഒരു ഉന്നത പോലീസ് ഉദ്യാഗസ്ഥാനുമായും ഗണപതി കൊമ്പുകോര്‍ത്തിരുന്നതായി ആക്ഷേപമുണ്ട്. രാഷ്ട്രീയ പീഡനവും സമ്മര്‍ദ്ദവും താങ്ങാനാവാതെയാണ് ഗണപതി ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയരുന്നുണ്ട്. മേയില്‍ മംഗലൂരുവിലെ ഐജി ഓഫീസിലേക്ക് ഗണപതിയെ സ്ഥലം മാറ്റിയിരുന്നു.
ചൊവ്വാഴ്ച ചിക്കമംഗലൂരൂ ഡിഎസ്പി കല്ലപ്പ ഹാന്തിബാഗ് ബേലഗാവിലെ മുരഗോഡിലാണ് ആത്മഹത്യ ചെയ്തത്. ചൂതാട്ടത്തിന് അകത്തായ പ്രതിയെ പുറത്തിറക്കാന്‍ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തത്. കര്‍ണാടകയിലെ സര്‍ക്കാരുമായി ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുപമ ഐപിഎസ് രാജിവച്ച് ഒഴിഞ്ഞതും വിവാദമായിരുന്നു. ഉദ്യാഗസ്ഥര്‍ക്ക് നിഷ്പക്ഷമായി ജോലിചെയ്യാന്‍ പററാത്ത അവസ്ഥാണ് കര്‍ണാടകത്തിലെന്നാണ് പരക്കെയുള്ള ആക്ഷേപം.