കൂടംകുളം സമരക്കാര്‍ക്കെതിരായ കേസില്‍ ജില്ലാ മജിസ്‌ട്രേറ്റിന് തീരുമാനമെടുക്കാം

തിങ്കള്‍, 5 മെയ് 2014 (18:18 IST)
കൂടംകുളം സമരക്കാര്‍ക്കെതിരായ കേസില്‍ ജില്ലാ മജിസ്‌ട്രേറ്റിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. 
 
സമരക്കാര്‍ക്കെതിരെ ചുമത്തിയ 101 കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരം ജില്ലാ മജിസ്‌ട്രേറ്റിനുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പിന്‍വലിക്കാമെന്നേറ്റ 248 കേസുകളില്‍നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഒഴിയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 
 
കൂടംകുളം ആണവനിലയത്തിലെ സമരക്കാര്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക