മേൽപ്പാലം തകർന്നപ്പോൾ അടിയന്തര നടപടികൾ കൈകൊള്ളാതെ രാഷ്‌ട്രീയം കളിച്ച് നടക്കുകയായിരുന്നു മമത. സംസ്ഥാനത്ത് വികസനങ്ങൾ കൊണ്ടു വരുന്നതിൽ അവർ പരാജയപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാർ വിളിച്ച് കൂട്ടിയ യോഗത്തിൽ മമത പങ്കെടുത്തില്ല. ഇതിലൊന്നും വികസനം കൊണ്ടുവരാൻ സാധിക്കാത്ത അവർ എന്തു മുഖ്യമന്ത്രിയാണ് എന്നാണ് യോഗത്തിൽ പ്രധാനമന്ത്രി ചോദിച്ചത്.
ഇടത് സർക്കാരിന്റെ ഭരണത്തിൽ തകർന്നടിഞ്ഞ സംസ്ഥാനത്തെ വികസനത്തിലേക്ക് എത്തിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ മറ്റൊരു ദുരന്തത്തിലേക്കാണ് അവർ ഭരണം കൊണ്ടെത്തിച്ചത്. മേൽപ്പാലം തകർന്നതിന്റെ മുഴുവൻ ഉത്തരവാധിത്വവും ഇടത് സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് അവർ ശ്രമിച്ചത്. ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല അത്. മേൽപ്പാലം പൊളിഞ്ഞു പോകാതെ നല്ല രീതിയിൽ പണി പൂർത്തിയാക്കിയിരുന്നുവെങ്കിൽ അതിന്റെ ക്രഡിറ്റ് ഏറ്റെറുക്കാൻ അവർ വരുമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പശ്ചിമബംഗാളിലെത്തിയ പ്രധാനമന്ത്രി അറിയിച്ചു.