നിതാരി കൂട്ടക്കൊല: കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

ബുധന്‍, 28 ജനുവരി 2015 (19:18 IST)
നിതാരി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ജസ്റ്റിസ് പികെഎസ് ബാഘല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാ‍ണ് വിധി. വധശിക്ഷയ്ക്കെതിരേ കോലി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷയില്‍ ഇളവു വരുത്താമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ ഇളവ് ചെയ്തത്.

റിംപ ഹല്‍ദറിന്റെ (14) വധവുമായി ബന്ധപ്പെട്ട കേസിലാണു വധശിക്ഷ വിധിച്ചത്.  നിതാരി ഗ്രാമത്തിലെ കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി, ശരീരഭാഗങ്ങള്‍ മുറിച്ചു ശീതീകരണിയില്‍ സൂക്ഷിക്കുകയും പിന്നീടു വീടിനു പിന്നിലുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നാണു കേസ്. ബലാത്സംഗം, കൊലപാതം, നരമാംസ ഭോജനം എന്നിവ ഉള്‍പ്പെട്ട അഞ്ച് കേസുകളില്‍ ഇതുവരെ കോലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 14 കേസുകള്‍ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക