ഞാന്‍ ബീഫ് കഴിക്കും, ആര്‍ക്കാണ് തടയാന്‍ കഴിയുക: കിരണ്‍ റിജിജു
ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഞാന്‍ ബീഫ് കഴിക്കാറുണ്ട്, ഞാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ആളാണ് എന്നെ ആര്‍ക്കെങ്കിലും തടയാനാവുമോ? മറ്റുള്ളവരുടെ ശീലങ്ങളില്‍ നമ്മള്‍ കൈകടത്താതിരിക്കുക.’റിജിജു പറഞ്ഞു.
ഇത് ഒരു ജനാതിപധ്യ രാഷ്ട്രമാണെന്നും ചിലപ്പോള്‍ ഇത്തരത്തില്‍ അസ്വീകാര്യമായ പ്രസ്താവനകള്‍ വരാമെന്നും കിരണ്‍ റിജിജു പറഞ്ഞു. ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു. നഖ്വിയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും രംഗത്തെത്തിയിരുന്നു.