ബേദിയെ തോല്‍പ്പിച്ചത് ബിജെപിക്കാരോ?

ചൊവ്വ, 10 ഫെബ്രുവരി 2015 (14:08 IST)
കൃഷ്ണനഗര്‍ മണ്ഡലം ഉണ്ടായ അന്നുമുതല്‍ ഓരോ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇവിടെ പാറിയത് ബിജെപിയുടെ കൊടിയാണ്. എന്നാല്‍ ഇത്തവണ ബിജെപിക്ക് തിരിച്ചടി കിട്ടി. ഇത്തവണ ബിജെപി യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്തിയായ കിരണ്‍ ബേദി തന്നെ പരാജയമേറ്റുവാങ്ങിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തേ തന്നെ ഞെട്ടിച്ചുകളഞ്ഞു. കഴിഞ്ന നിയസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളായ സ്ഥാനാര്‍ത്തികള്‍ക്ക് ലബ്ജിച്ച വൊട്ടൂകളുടെ ആകെ തുക ഭൂരിപക്ഷമായി ലഭിച്ച് ഹര്‍ഷവര്‍ധന്‍ വിജയിച്ച മന്‍ഡലമാണ് കൃഷ്ണനഗര്‍. ഇത് നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്തതിരിച്ചടി തന്നെയാണ്.
 
എന്നാല്‍ ഇത്രയും കാലം ഒപ്പം നിന്ന മന്‍ഡലം പെട്ടന്നൊരു ദിനം അവരെ അങ്ങനെ കൈവിടുമൊ? അതോ ബേദിയേ തോല്‍പ്പിച്ചത് ബിജെപിക്കാരുതന്നെയാണൊ? ഈ സംശയം ബലപ്പെടുന്നു. കാരണം ബേദിയുടെ സ്ഥാ‍നാര്‍ഥിത്വം പ്രഖ്യാപിച്ച അന്നുമുതല്‍ ബിജെപിയില്‍ മുറുമുറുപ്പുകള്‍ തുടങ്ങിയതാണ്. അതിന്റെ മൂര്‍ധന്യത്തില്‍ ബേദിയുറ്റെ പടം പ്രാചാരണ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെടുകയും, ബേദിക്കെതിരെ സംസ്ഥാന ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചയ്തിരുന്നു.
 
പഞ്ചാബികള്‍ക്ക് മുന്‍‌തൂക്കമുള്ള മണ്ഡലമാണ് കൃഷ്ണനഗര്‍. ഇത് മുന്‍‌കൂട്ടി കണ്ടുകൊണ്ടാണ് പഞ്ചാബിയായ കിരണ്‍ബേദിയെ അവിടെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ പ്രമുഖ ബിജെപി നേതാക്കള്‍ തന്നെ കാലുവാരിയത് ഈ നീക്കത്തിന് തിരിച്ചടി നല്‍കി. അപകടം മണത്ത അമിത് ഷാ കേന്ദ്ര മന്ത്രിമാരേയും പാര്‍ലമെന്റ് അംഗങ്ങളേയും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അണിനിരത്തി ആ കുറവ് പരിഹരിക്കാന്‍ നീക്കം നടത്തിയിരുന്നു.
 
ഇത് പാളിയ കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ബേദിക്കുവേണ്ടി ബിജെപി നേതൃത്വം കാര്യമായി പ്രവര്‍ത്തിച്ചില്ല എന്ന് ആര്‍എസ്‌എസ് തന്നെ തുറന്നു പറഞ്ഞിരുന്നു.  ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ബേദിയുടെ പരാജയത്തിനു പിന്നില്‍ ബിജെപിക്കാരുടെ കൈയ്യുണ്ടെന്ന സംശയം ബലം പിടിക്കുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക