ഖുറാനിലെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപണം; ജമ്മു കശ്മീരില്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷം

വെള്ളി, 23 ഒക്‌ടോബര്‍ 2015 (15:02 IST)
മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിലെ പേജുകള്‍ കത്തിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന്  ജമ്മു കശ്മീരില്‍ ഹിന്ദു - മുസ്ലീം സംഘര്‍ഷം. വ്യാഴാഴ്ച ജമ്മുവിലെ ബാദെര്‍വ ടൗണിലാണ് ദസറ ആഘോഷങ്ങള്‍ക്കിടെ ഒരു സംഘം ആളുകള്‍  ഖുറാനിലെ പേജുകള്‍ കത്തിച്ചതെന്നാണ് ആരോപണം.

 സംഘര്‍ഷം രൂക്ഷമാകുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വെള്ളിയാഴ്ച മുസ്ലീം യുവാക്കള്‍ പ്രതിഷേധിച്ചു. പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ ആളുകള്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും തുറന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക