മണ്ണെണ്ണ സബ്സിഡിയും ഇനി അക്കൌണ്ടുകളിലേക്ക്
മണ്ണെണ്ണ സബ്സിഡി വെട്ടിച്ചുരുക്കാനും, സബ്സിഡിത്തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കാനുമുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയുകയും പാചകവാതക സബ്സിഡി പരിമിതപ്പെടുത്തുകയും ചെയ്തതിന്റെ ചുവടുപിടിച്ചാണിത്.
റേഷന്‍ മണ്ണെണ്ണക്ക് ഭീമമായ സബ്സിഡിയാണ് നല്‍കുന്നതെന്നാണ് സര്‍ക്കാറിന്റെ പക്ഷം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മണ്ണെണ്ണ വിതരണ നഷ്ടം 25,000 കോടി രൂപയോളമാണ്. എക്സ്പെന്‍ഡീച്ചര്‍ മാനേജ്മെന്‍റ് കമ്മീഷന്‍ ചെലവു ചുരുക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന്റെ പ്രായോഗികത പരിശോധിക്കാന്‍ മുഖ്യ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രഹ്മണ്യത്തോട് നിര്‍ദേശിച്ചിരിക്കുകയാണ്.