ഡല്‍ഹി കേരള ഹൌസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നല്കിയ ആളെ അറസ്റ്റ് ചെയ്തു. പരാതിക്കാരനായ ഹിന്ദുസേന നേതാവ് വിഷ്‌ണു ഗുപ്‌തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി കേരള ഹൌസില്‍ ഡല്‍ഹി പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. എന്നാല്‍, പൊലീസിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഡല്‍ഹിയിലെ തിലക് നഗറിനടുത്ത പ്രദേശത്തു നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഹിന്ദുസേനാ നേതാവിനെതിരെ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് ബീഫ് എന്ന പേരില്‍ ഗോമാംസം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളും അടങ്ങിയ യുവാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്.