ബി ജെ പി ദേശീയ അധ്യക്ഷൻ അമിത്ഷായെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അമിത് ഷാ രാജ്യദ്രോഹിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസും ബി.ജെ.പിയും ഭാര്യ- ഭർത്താക്കാന്‍ പോലെയാണ്. അവർ രണ്ടു പേരും ഐക്യത്തോട് കൂടിയാണ് കഴിയുന്നതെന്നും 2017 ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചരണത്തിൽ സംസാരിക്കവേ കെജ്രിവാൾ ആരോപിച്ചു.
അതേസമയം പട്ടേൽ സമുദായ നേതാവ് പട്ടേൽ രാജ്യസ്നേഹിയാണെന്നും കെജ്രിവാൾ പറഞ്ഞു. ഗുജറാത്തിൽ പാട്ടിദാർ സമുദായത്തെ വേട്ടയാടുകയാണ്. അവർ ഭീകരവാദികളല്ല. ഇന്ത്യയുടെ ഭാഗമാണ് ഇവരെന്നും ചൂണ്ടിക്കാട്ടി. പാട്ടിദാർ സമുദായത്തിൽ പെട്ട 14 യുവാക്കൾ പൊലീസ് അക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നില്‍ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.