കശ്മീരിലെ സിപിഎമ്മുകാര്‍ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍
കശ്മീരിലെ പാക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ മുന്നറിയിപ്പ്. കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് നേരെയാകും ആക്രമണമുണ്ടാകുക എന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറയുന്നത്. ജയ്ഷെ മുഹമ്മദ് (ജെഇഎം) എന്ന സംഘടനയുടെ നേതൃത്വത്തിലായിരിക്കും ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയൊരുക്കുന്നതിനായി പൊലീസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടെ 2001 ഡിസംബര്‍ 13ന് ഇന്ത്യന്‍ പാര്‍ലമെന്റിനു നേര്‍ക്ക് ആക്രമണം നടത്തിയ മാതൃകയില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്നും ഐബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.