കശ്മീരില്‍ പൊലീസ് വാഹനത്തിനു നേരെ തീവ്രവാദി ആക്രമണം; പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബന്ദിപ്പുര ജില്ലയില്‍ പോലീസ് വാഹന വ്യൂഹത്തിനുനേരെ തീവ്രവാദികളുടെ വെടിവെപ്പ്. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. ഗുരുതരമായ പരിക്കേറ്റ പോലീസ് ഓഫീസറെ ഹെലിക്കോപ്റ്ററില്‍ ശ്രീനഗറിലെ സൈനിക ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉധംപൂര്‍ തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്നയാളെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിനുനേരെ ആയിരുന്നു ആക്രമണം. തീവ്രവാദികള്‍ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നോ എന്ന് അന്വേഷണം നടത്തുകയാണ്.