കശ്മീരില്‍ എറ്റുമുട്ടല്‍, മൂന്നു ഭീകരരെ സൈന്യം വധിച്ചു

ഞായര്‍, 23 ഓഗസ്റ്റ് 2015 (09:44 IST)
ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ‍സേന മൂന്നു ഭീകരരെ എറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ തീവ്രവാദികലുടെ വെടിയെറ്റ് ഒരു സൈനികന് പരിക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വടക്കൻ കശ്മീരിൽ നിന്നു 50 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടല്‍ നറ്റക്കുന്ന സ്ഥലം. ശനിയാഴ്ച അർധരാത്രിയൊറ്റെ ഈ മേഖലയില്‍ തീവ്രവാദികലുറ്റെ സാന്നിധ്യം ഉണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേതുടര്‍ന്ന് മേഖലയിൽ സൈന്യത്തിന്റെ 21 ആർആർ, 6 ആർആർ, എസ്ഒജി എന്നിവർ സംയുക്തമായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. കുപ്‍വാര ജില്ലയിലാന് ഏറ്റുമുട്ടല്‍ നട്ക്കുന്ന ഹന്ദ്വാര.

വെബ്ദുനിയ വായിക്കുക