ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ വധിച്ചത് 439 ഭീകരരെയെന്ന് കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 ഫെബ്രുവരി 2022 (08:38 IST)
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ വധിച്ചത് 439 ഭീകരരെയെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ കശ്മീരില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട 541 കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ നീരജ് ഡാങ്കി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിത്യാനന്ദ റായി. 
 
അതേസമയം 98 സാധാരണ ജനങ്ങള്‍ക്കും 109 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article