പിഎയെ കൊണ്ട് ഷൂസ് ചുമപ്പിച്ച കര്‍ണാടക മന്ത്രിയുടെ നടപടി വിവാദത്തില്‍. പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറുംമുമ്പ് ഷൂസഴിച്ച് പിഎയുടെ കൈയില്‍ കൊടുക്കുകയും തിരിച്ചുപോകുമ്പോള്‍ ഷൂസ് ഇടുവിക്കുകയും ചെയ്തതാണ് കര്‍ണാടകമന്ത്രി രമാനാഥറായിയെ വിവാദക്കുരുക്കിലാക്കിയത്. നേരത്തേ, നിയമസഭാചര്ച്ചകള്ക്കിടെ ഇദ്ദേഹം നിരന്തരം ഉറങ്ങുന്നത് കര്‍ണാടകത്തില്‍ വിവാദം സൃഷ്ടിച്ചിരുന്നു.