ഒമിക്രോണ്‍ ഭീതി; രാത്രി കര്‍ഫ്യു പ്രഖ്യാപിച്ച് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം ! കേരളവും ആലോചിക്കുന്നു

ഞായര്‍, 26 ഡിസം‌ബര്‍ 2021 (14:25 IST)
രാജ്യത്ത് ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നു. രോഗ വ്യാപനത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി കര്‍ണാടകയില്‍ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് കര്‍ഫ്യൂ. ഡിസംബര്‍ 28 മുതല്‍ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ഒമിക്രോണ്‍ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ച് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷ ആഘോഷ പരിപാടികള്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം. രാത്രി കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങളെ കുറിച്ച് തമിഴ്‌നാടും കേരളവും ഉടന്‍ തീരുമാനമെടുക്കുമെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍