‘പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം’

ചൊവ്വ, 4 നവം‌ബര്‍ 2014 (09:12 IST)
പീഡനക്കേസിലെ പ്രതികള്‍ക്ക്  വധശിക്ഷ നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍.  കര്‍ണാടക വനിതാ ശിശുക്ഷേമ മന്ത്രി ഉമശ്രീയാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചത്. കര്‍ണാടകയിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിരയായ നാല് കേസുകള്‍ അടുത്തിടെയുണ്ടായിരുന്നു. 
 
പത്ത് വയസിനുതാഴെയുളള കുട്ടികളെ പീഡിപ്പിച്ചത് അവരുടെ അധ്യാപകരോ സ്‌കൂള്‍ ജീവനക്കാരോ ആയിരുന്നു. വന്‍ ജനരോഷമാണ് ഈ ഹീനകൃത്യങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലുയര്‍ന്നത്. അതേ സമയം പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു വീഴ്ചയും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന്  വനിതാ ശിശുക്ഷേമ മന്ത്രി പൊലീസിന് മുന്നറിയിപ്പും നല്‍കി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക