രാജ്യത്ത് ആവിഷ്‌കാര സ്വാതന്ത്രം ഇല്ലാതായി: കരണ്‍ ജോഹര്‍

വെള്ളി, 22 ജനുവരി 2016 (13:36 IST)
അസഹിഷ്‌ണുത വിഷയത്തിന് തിരികൊളുത്തി വിവാദങ്ങളില്‍ അകപ്പെട്ട നടന്‍ അമീര്‍ ഖാന് പിന്നാലെ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും രംഗത്ത്. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്രം ഇല്ലാതായിരിക്കുന്നു. നിലവിളുള്ളത് തമാശ മാത്രമാണ്. ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ജയിലിലേക്കുള്ള വഴി തുറക്കല്‍ ആകുമെന്നും ജോഹര്‍ പറഞ്ഞു.

താന്‍ ഒരു സിനിമ സംവിധായകനാണെങ്കിലും ആവിഷ്‌കാര സ്വാതന്ത്രം പൂര്‍ണ്ണമായും അനുഭവിക്കാന്‍ സാധിക്കുന്നില്ല. വിഷയത്തില്‍ കൂടുതല്‍ സംസാരിക്കില്ലെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരില്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ അസഹിഷ്‌ണുത വിഷയത്തില്‍ ഷാരുഖ് ഖാനും അമീര്‍ ഖാനും വിവാദപ്രസ്‌താവനകള്‍ നടത്തി പുലിവാല് പിടിച്ചിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിജെപി- ശിവസേന നേതാക്കള്‍ തിരിയുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കരണ്‍ ജോഹറും രംഗത്തെത്തിയത്.

വെബ്ദുനിയ വായിക്കുക