ദേശഭക്തിയെ മോദിഭക്തിയാക്കി മാറ്റാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുതെന്ന് കനയ്യ കുമാര്‍. വര്‍ഗീയതയെ എതിര്‍ക്കുവരെയെല്ലാം ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. മിന്നലാക്രമണത്തിന്റെ പേരിൽ രാജ്യത്ത് രാഷ്ട്രീയക്കളി നടക്കുകയാണ്. ബിജെപി കേരളത്തിലും അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണമെന്നും എഐവൈഎഫ് സംഘടിപ്പിച്ച വര്‍ഗീയ-സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കവെ കനയ്യ വ്യക്തമാക്കി.
നരേന്ദ്ര മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈം മോഡലാണ്. മോദി ഓഫീസില്‍ ഇരുന്ന് ട്വീറ്റ് ചെയ്തതു കൊണ്ടോ കൈവീശി കാണിച്ചതു കൊണ്ടോ നാട് നന്നാകില്ല. സ്കിൽ ഇന്ത്യയല്ല, കിൽ ഇന്ത്യയാണ് ഇവിടെ നടപ്പാക്കുന്ന പദ്ധതി. ചെളിയിൽ വിരിയാറുള്ള താമര ഇപ്പോൾ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമരയ്ക്ക് പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലും ഇടംകിട്ടിയതിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്. ന്യൂനപക്ഷ, ഭൂരിപക്ഷ ഭേദമില്ലാതെ വര്‍ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.