ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കാൻ കബാലി, തമിഴ്നാട് നാളെ സ്തംഭിക്കും, രണ്ടു ദിവസം കൊണ്ട് പ്രതീക്ഷിക്കുന്നത് 100 കോടി!

വ്യാഴം, 21 ജൂലൈ 2016 (15:28 IST)
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലേക്ക് ഇടം പിടിക്കാൻ സ്റ്റൈൽ മന്നന്റെ മാസ് പടം കബാലി നാളെ എത്തുന്നു. റിലീസ് ചെയ്യുന്നതിനു മുൻപേ വാർത്തകളിൽ ഇടം പിടിച്ച കബാലിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ആദ്യ മൂന്നു ദിവസം കൊണ്ട് 100 കോടി ക്ലബിൽ ചിത്രം കയറുമെന്നാണ് പ്രതീക്ഷ. 
 
ലോകമെമ്പാടുമായി 5000 ലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അമേരിക്കൽ മാത്രമായി 400 തീയേറ്ററുകളാണ് കബാലിക്കായി ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ മോഹൻലാലിന്റെ ആശിർവാദ് സിനിമാസാണ് കബാലിയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിൽ 306 തീയേറ്ററുകളിലാണ് കബാലി കളിക്കുക. 
 
ടിക്കറ്റിനായുള്ള ക്യൂ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരിക്കുകയാണ്. രാവിലെ ഏഴു മണി മുതൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ തീയേറ്ററുകളുടെ മുന്നിൽ നിന്നും കാണുന്നത്. ആരാധകരുടെ അഭ്യർത്ഥന പ്രകാരം ചിത്രം പല സ്ഥലങ്ങളിലും പുലർച്ചെ മൂന്നു മണി മുതൽ പ്രദർശനം തുടങ്ങുന്നുണ്ട്. ബാഹുബലിയുടെ റെക്കോർഡ് കബാലി തകർക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

വെബ്ദുനിയ വായിക്കുക