ജസ്റ്റിസ് കുര്യന്‍ ജോസഫിനെതിരെ കേന്ദ്രസര്‍ക്കാര്‍

തിങ്കള്‍, 6 ഏപ്രില്‍ 2015 (15:02 IST)
ദുഃഖവെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ യോഗം വിളിച്ചതിനെതിരെ രംഗത്ത് വന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വരുന്നതായി സൂചന. സംഭവത്തില്‍ ജസ്റ്റിസിന്റെ നിലപാടിനെതിരെ പരസ്യമായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയില്‍ വരെ ദുഃഖവെള്ളി പ്രവൃത്തി ദിനമാണെന്ന് പറഞ്ഞ അദ്ദേഹം ഹിന്ദുക്കളുടെ ആഘോഷദിനങ്ങളായ സംക്രാന്തിക്കും ഉഗാഡിക്കും സര്‍ക്കാര്‍ അവധി നല്‍കാറില്ല എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മുന്‍പും ദുഃഖവെള്ളി ദിനത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ രാജ്യത്തിന്റെ മതേതരത്വവുമായി ബന്ധപ്പെടുത്തുന്നത് ശരിയായ പ്രവണതയല്ലെന്നും വെങ്കയ്യനായിഡു പ്രതികരിച്ചു. ദുഃഖവെള്ളി ദിനത്തില്‍ യോഗം വിളിച്ചതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കത്തെഴുതിയത് നേരത്തെ വിവാദമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക