ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമി; ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ബുധന്‍, 4 ജനുവരി 2017 (09:52 IST)
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹര്‍ ചുമതലയേറ്റു. ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ പിന്‍ഗാമിയായാണ് കേഹര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നത്. രാവിലെ ഒമ്പതിന് ഡല്‍ഹി രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യാവാചകം ചൊല്ലിക്കൊടുത്തു.
 
സുപ്രീംകോടതിയുടെ 44 ആമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് കേഹര്‍. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റിസായ കേഹാറിന് 2017 ഓഗസ്റ്റ് 17 വരെയാണ് കാലാവധി. സുപ്രീംകോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറായ കേഹറിന്റെ നിയമനത്തിന് കേന്ദ്രസര്‍ക്കാറും രാഷ്ട്രപതിയും അംഗീകാരം നല്‍കിയിരുന്നു. 

വെബ്ദുനിയ വായിക്കുക