ജോധ്പൂര്‍: ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ അവധി വേണമെന്ന് ആവശ്യപ്പെട്ട വിധവയായ ശുചീകരണ തൊഴിലാളിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ക്കൊപ്പം സംഘടിച്ചെത്തിയ ശുചീകരണ തൊഴിലാളികള്‍ ഉദ്യോഗസ്ഥനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. സംഗതി വിവാദമായതോടെ അധികാരികള്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് ഞായറാഴ്ച വൈകിട്ട് ശുചീകരണ തൊഴിലാളി സഹോദരനെ കാണാനായി പോകാന്‍ തിങ്കളാഴ്ചത്തേക്ക് അവധി ചോദിച്ചത്. എന്നാല്‍ പല തവണ ഇവരുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇവരോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയും ഇത് ആവര്‍ത്തിച്ചു. എന്നാല്‍ സംഭാഷണം തൊഴിലാളി റെക്കോഡ് ചെയ്തിരുന്നു. ഇതിനിടെ ഇവരുടെ സഹോദരന്‍ മരിക്കുകയും ചെയ്തു.