പൊന്നാനിയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം

എ കെ ജെ അയ്യര്‍

വെള്ളി, 8 ജനുവരി 2021 (16:47 IST)
പൊന്നാനി: പൊന്നാനി നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇടതുമുന്നണി ധാരണ പാലിച്ചില്ല എന്നാരോപിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നേര്‍ക്ക് നേര്‍ പോരാട്ടം നടക്കും. കഴിഞ്ഞ ദിവസം നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സി.പി.ഐക്ക് നല്‍കാമെന്ന് ധാരണയായിരുന്നു എന്നാണ് സി.പി.ഐ കൗണ്‍സിലര്‍മാര്‍ പറയുന്നത്.
 
എന്നാല്‍ വൈകിട്ട് ഇത് മാറി. ഇതിനു പകരം വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നല്‍കാമെന്ന് എല്‍.ഡി.എഫ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനു സി.പി.ഐ കൗണ്‍സിലര്‍മാര്‍ വഴങ്ങിയില്ല. ഇതാണ് മത്സരത്തിന് കാരണം.
 
അവസാനം ഇരു കമ്മിറ്റികള്‍ക്കുമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി.ജെ.പി യും യു.ഡി.എഫും വിട്ടു നിന്ന്. ഇതോടെ ഇരു കമ്മിറ്റികളും സി.പി.എം കൈയടക്കുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍