കാമ്പസുകള്‍ നിശബ്ദമാകരുത്; അല്ലെങ്കില്‍ നമ്മുടെ തോല്‍വി പൂര്‍ണ്ണം- ജെഎന്‍യു പ്രശ്‌നത്തില്‍ ആഷിഖ് അബു വീണ്ടും

വ്യാഴം, 18 ഫെബ്രുവരി 2016 (09:57 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന സമരങ്ങള്‍ കണ്ടിട്ടും നിശബ്ദമായിരിക്കുന്ന കേരളത്തിലെ കാമ്പസുകളെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ആഷിഖ് അബു രംഗത്ത്. ‘ഇനിയും കാമ്പസുകള്‍ നിശബ്ദമായിരുന്നാല്‍ നമ്മുടെ തോല്‍വി പൂര്‍ണമാണെന്നാണ് ’ സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

ജെഎന്‍യു പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസവുംആഷിഖ് അബു നിലപാട് വ്യക്തമാക്കിയിരുന്നു. ‘ആദ്യം രാജ്യത്തിന്റെ പേരില്‍ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാല്‍ ഭാഷ, സംസ്ഥാനം, ജില്ലാ അടിസ്ഥാനത്തിലാവും അക്രമവും കൊലവിളിയും. ഈ വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുകയാണ് ‘മനുഷ്യന്മാര്‍ക്ക്’ ഇനിയുള്ള വെല്ലുവിളി.’- എന്നായിരുന്നു ആഷിഖ് അബു ഫേസ്‌‌ബുക്കില്‍ നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക