കനയ്യ നിരീക്ഷണത്തില്‍; മഫ്‌തിയിലും അല്ലാതെയും പൊലീസ്, സംഘപരിവാര്‍ ഭീഷണി തടയുന്നതിനൊപ്പം ജെഎന്‍എയു നേതാവിന്റെ നീക്കങ്ങള്‍ കേന്ദ്രത്തെ അറിയിക്കുകയുമാണ് ലക്ഷ്യം

ഞായര്‍, 6 മാര്‍ച്ച് 2016 (05:27 IST)
ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറിന്റെ ഓരോ നീക്കവും അറിയിക്കണമെന്ന് ഡല്‍ഹി പൊലീസ്. ഡിസിപി പ്രേമനാഥാണ് സര്‍വകലാശാല അധികൃതരോട് കനയ്യയുടെ എല്ലാ നീക്കങ്ങളും  അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കനയ്യയ്‌ക്ക് സംഘപരിവാറിന്റെയും ബിജെപി നേതാക്കളുടെയും ഭീഷണി നിലനില്‍ക്കുന്നതിനാലാണ് കനത്ത സുരക്ഷയൊരുക്കുന്നത്. സര്‍വകലാശാലയില്‍ നിന്ന് കനയ്യ പുറത്തിറങ്ങുന്ന സമയത്ത് പൊലീസ് സംഘം മഫ്‌തിയിലും അല്ലാതെയും ഒപ്പം സഞ്ചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ എല്ലാ നിക്കങ്ങളും ഉടന്‍ തന്നെ അറിയിക്കണമെന്ന് പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കനയ്യയുടെ എല്ലാ നിക്കങ്ങളും സൂക്ഷമമായി നോക്കി കാണുന്ന കേന്ദ്രസര്‍ക്കാരിന് പൊലീസിന്റെ ഇടപെടല്‍ സഹായകമാണ്. കനയ്യയുടെ സുരക്ഷയുടെ പേരില്‍ സ്വീകരിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും നീക്കങ്ങളും വളരെവേഗം അറിയാനും ഇതുവഴി സാധിക്കും.

രാജ്യദ്രോഹ കേസുമായി ബന്ധമില്ലാത്ത ഒരാളെ പോലെയും ആക്രമിക്കാന്‍ ഇടവരുത്തരുതെന്നും ഓരോ വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കണമെന്നും പട്യാല കോടതിയില്‍ നടന്ന ആക്രമണത്ത തുടര്‍ന്നുണ്ടായ കോടതി വിധിയില്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക