ദുര്‍മന്ത്രവാദത്തിന് ബാലിക ഇരയായി; അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം
ശനി, 24 ഡിസംബര്‍ 2016 (09:03 IST)
ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടന്നതായി റിപ്പോര്‍ട്ടുകള്‍. നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടി മാറ്റിയതുമായ നിലയിലാണ് കണ്ടെത്തിയത്.
ഈ മാസം 15 ആം തിയതി മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടി ബലാത്സംഗത്തിന് ഇരയായതിന്റെ സൂചനകളും മൃതദേഹത്തില്‍ ഉണ്ട്. ജാര്‍ഖണ്ഡിലെ സിങ്ക്‌ബം ജില്ലയിലാണ് സംഭവം നടന്നത്. ഇത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഗ്രാമവാസികളില്‍ ചിലരാണ് പൊലീസിനെ അറിയിച്ചത്.
റാഞ്ചി സര്‍ദാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19കാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിയ സംഭവം അരങ്ങേറിയത്. അതേസമയം, അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.