ജയലളിതയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല, ആശുപത്രിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്; അഭ്യൂഹങ്ങൾ തുടരുന്നു, ശസ്ത്രക്രിയയ്ക്ക് സാധ്യതയെന്ന് ഡോക്ടർ

ഞായര്‍, 2 ഒക്‌ടോബര്‍ 2016 (09:44 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. ഇതിനിടെ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും കുറവില്ല. പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണവുമായി തമിഴ്നാട് ഗവർണറും പാർട്ടി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. എന്നിട്ടും ഊഹോപോഹങ്ങൾക്ക് അറുതി വന്നിട്ടില്ല. 
 
കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സ ഇന്നുമുതല്‍ തുടങ്ങുമെന്നാണ് അനൗദ്യോഗികവിവരം. അതേസമയം, ജയലളിത ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
 
അതിനിടെ, ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്‍റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ചു തുടങ്ങി. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്‍കി. ചികില്‍സയോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ചികിത്സയുടെ ഭാഗമായി ജോൺ ബിയാൽ ഏതാനും ദിവസം കൂടി ചെന്നൈയിൽ ഉണ്ടകുമെന്നാണ് ലഭിക്കുന്ന വിവരം.
 

വെബ്ദുനിയ വായിക്കുക