ജയലളിത സംസാരിച്ച് തുടങ്ങി; എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക്​ പോകാമെന്ന് അപ്പോളോ ആശുപത്രി

വെള്ളി, 25 നവം‌ബര്‍ 2016 (20:45 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതായി അപ്പോളോ ആശുപത്രി അധികൃതർ. ജയലളിത ഉപകരണങ്ങളുടെ സഹയാത്തോടെ ഇന്ന് സംസാരിച്ചതായി ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസാരശേഷി 90 ശതമാനത്തോളം വീണ്ടെടുത്തതായതാണ് മെഡിക്കൽ റിപ്പോർട്ട്.

ശ്വാസകോശ അണുബാധയെ തുടർന്ന് ശ്വസനാള ശത്രക്രിയക്കു വിധേയായ ജയലളിത നടക്കാനുള്ള ശേഷി കൂടി വീണ്ടെടുക്കുന്നതോടെ പൂർണമായും സാധാരണ നിലയിലേക്ക് എത്തുമെന്നും ഇന്ന്​ പുറത്തുവിട്ട വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ജയലളിതക്ക്​ ഇപ്പോള്‍ പരസഹായമില്ലാതെ 90 ശതമാനവും ശ്വസിക്കാൻ കഴിയുന്നുണ്ട്​. അടുത്ത ലക്ഷ്യം അവരെ നടത്തുകയെന്നതാണ്​. അവര്‍ പൂർണമായും ആരോഗ്യവതിയാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക്​ വീട്ടിലേക്ക്​ പോകാമെന്നും അപ്പോളോ ആശു​പത്രി ചെയർമാൻ ഡോ പ്രതാപ്​ റെഡ്ഡി പറഞ്ഞു.

ഇപ്പോൾ ഐ.സി.യുവിൽ നിന്നും പ്രത്യേക മുറിയിലാണ്​ ജയലളിതയുള്ളത്​. ഇക്കഴിഞ്ഞ സെപ്‌റ്റംബർ 22നാണ് ജയലളിതയെ അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക