ജയലളിതയും ശശികലയും പിഴ അടച്ചു

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (16:06 IST)
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ ജയലളിതയും തോഴി ശശികലയും കോടതി വിധിച്ച രണ്ടു കോടി രൂപ പിഴ അടച്ചു. നാല് കേസുകളിലായാണ് ഇത്രയും തുക അടച്ചത്.

നേരത്തെ കേസില്‍നിന്ന്‌ ഒഴിവാക്കണമെന്നു കാണിച്ച്‌ ഇരുവരും സമര്‍പ്പിച്ച ഹര്‍ജി 2006ല്‍ മെട്രോപ്പൊളിറ്റന്‍  മജിസ്‌ട്രേട്ട്‌ കോടതിയും മദ്രാസ്‌ ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ജയലളിതയും ശശികലയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസിന്റെ വിചാരണ  സുപ്രീം കോടതി കീഴ്‌ക്കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിനിടെ പിഴയടയ്ക്കാന്‍ തയ്യാറാണെന്ന് ജയലളിതയും ശശികലയും  ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദായനികുതി വകുപ്പ് നിയോഗിച്ച സമിതി ഇവര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

ജയലളിതയും ശശികലയും പങ്കാളികളായ ശശി എന്റര്‍പ്രൈസസ്‌ എന്ന കമ്പനി   1991–92, 1992–93 സാമ്പത്തിക വര്‍ഷങ്ങളില്‍ ആദായനികുതി കണക്കുകള്‍ ബോധിപ്പിച്ചില്ലെന്നാണു കേസ്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക