രാഹുല്‍ ഗാന്ധിക്ക് പിന്നാലെ എം ഡി എം കെ നേതാവ് വൈക്കോ ശനിയാഴ്ച ആശുപത്രിയില്‍ എത്തി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞു. മുഖ്യമന്ത്രി സുഖമായിരിക്കുന്നുയെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സകളും ആശുപത്രി അധികൃതര്‍ നല്‍കുന്നുണ്ടെന്നും എത്രയും പെട്ടെന്നു തന്നെ അവര്‍ സുഖം പ്രാപിച്ചു വീട്ടിലേക്കെത്തുമെന്നും വൈക്കോ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.