തമിഴ്നാട് ഗതാഗതമന്ത്രി സെന്തിൽ ബാലാജിയെ ജയലളിത പുറത്താക്കി

തിങ്കള്‍, 27 ജൂലൈ 2015 (18:33 IST)
തമിഴ്നാട് ഗതാഗതമന്ത്രി വി സെന്തിൽ ബാലാജിയെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കിയതിന് പിന്നാലെ ബാലാജിയെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും ജയലളിത പുറത്താക്കിയിട്ടുണ്ട്.  

കാരൂർ ജില്ലാ സെക്രട്ടറിയായിരുന്നു ബാലാജി.പുറത്താക്കിയതിന്‍റെ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല. വ്യവസായ മന്ത്രി പി.തങ്കമണിക്ക് ഗതാഗതവകുപ്പിന്‍റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക