ജയലളിതക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിങ്കള്‍, 27 ജൂലൈ 2015 (09:41 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കര്‍ണ്ണാടക സര്‍ക്കാറാണ് ബംഗലൂരു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ കാണിച്ചതില്‍ അവ്യക്തത ഉണ്ടെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ വാദിക്കുക.

നേരത്തെ കീഴ്‌കോടതി ശിക്ഷിച്ച ജയലളിതയെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെറുതെ വിട്ടത്. തുടര്‍ന്ന് രാജിവച്ച മുഖ്യമന്ത്രിപദത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ജയലളിത തിരികെ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക