ജയലളിതയുടെ വസതിക്ക് സമീപം പുള്ളിപ്പുലി

വെള്ളി, 13 ഫെബ്രുവരി 2015 (13:40 IST)
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഊട്ടിയിലെ നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിൽ അലഞ്ഞു നടന്നിരുന്ന പുള്ളിപ്പുലിയെ വകുപ്പ് അധികൃതർ ജീവനോടെ പിടികൂടി. നാല് വയസ് പ്രായമുള്ള പെൺപുലിയാണ് പിടിയിലായത്. പുലിയെ പിന്നീട് ഭവാനി വനഭാഗത്തായി കൊണ്ടു വിട്ടു.

കുറച്ച് ദിവസങ്ങളായി ജയലളിതയുടെ ഊട്ടിയിലെ എസ്റ്റേറ്റ് പരിസരത്ത് അലഞ്ഞു നടന്നിരുന്ന പുലി ഇവിടെയുള്ള ചില കന്നുകാലികളെ കൊന്നു തിന്നുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വനം വകുപ്പ് അധിതൃതർ എസ്റ്റേറ്റിനുള്ളിലും ജയലളിതയുടെ ബംഗ്ലാവിന് ചുറ്റും കാമറകളും പുലിയെ കുടുക്കാനായി കെണികളും സ്ഥാപിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക