ജയലളിതയ്ക്ക് അനുകൂലമായ വിധി: കർണാടകം സുപ്രീം കോടതിയില്‍

ചൊവ്വ, 23 ജൂണ്‍ 2015 (11:26 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കപ്പെട്ട കർണാടക ഹൈക്കോടതി വിധിക്കെതിരെ കർണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി. വിധി നിയമവിരുദ്ധമാണെന്നും സുപ്രീം കോടതിയിൽ സ​മർപ്പിച്ച ഹർജിയിൽ കർണാടക വ്യക്തമാക്കി.

കണക്കിലെ പിശക് വിധിയെ അപ്രസക്തമാക്കി. ഹൈക്കോടതി വിധി പ്രഹസനവും നിയമവിരുദ്ധവുമാണ്. ജയലളിതയുടെ അവിഹിത സമ്പാദ്യം യഥാർത്ഥത്തിൽ 76 ശതമാനമാണ്,​ 8.12 ശതമാനമല്ല. ജയലളിതടെ കുറ്റവിമുക്തയാക്കിയത് നീതി നിഷേധമാണ് എന്നും ഹർജിയിൽ പറയുന്നുണ്ട്.

മേയ് 11നാണ് ജയലളിതയെയും മൂന്ന് കൂട്ടു പ്രതികളേയും കർണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. തുടർന്ന് മേയ് 23ന് ജയലളിത അഞ്ചാം തവണയും തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക