ജയലളിതയ്ക്ക് ജാമ്യം

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:33 IST)
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യം അനുവദിച്ചു. ജാമ്യം ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. ഉപാധികളോടെ ജാമ്യം ആകാമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 
 
രാവിലെ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന ഹര്‍ജി കോടതി തള്ളിയിരുന്നു. രാവിലെ 10.30 ഓടെ ജഡ്ജി കോടതിയില്‍ എത്തിയയുടന്‍ ജയലളിതയുടെ അഭിഭാഷകന്‍ രാം ജത്മലാനി ജയലളിതയുടെ ഹര്‍ജി ആദ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കാന്‍ കഴിയൂവെന്നും മറ്റ് അഭിഭാഷകരും തങ്ങളുടെ ഹര്‍ജികള്‍ക്കായി കാത്തിരിക്കുകയാണെന്നും ജഡ്ജി അറിയിക്കുകയായിരുന്നു. 
 
72ാമതായാണ് ജയലളിതയുടെ ഹര്‍ജി പരിഗണിച്ചത്. ബാംഗ്ലൂര്‍ ഹൈക്കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 
 

വെബ്ദുനിയ വായിക്കുക