ജയലളിത എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു

ശനി, 4 ജൂലൈ 2015 (16:45 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ആര്‍ കെ നഗര്‍ നിയമസഭ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയലളിതയുടെ വിജയം. എതിരാളിയായിരുന്ന സി പി ഐ സ്ഥാനാര്‍ത്ഥി സി മഹേന്ദ്രന് 10,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.
 
അനധികൃത സ്വത്തു സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും നഷ്‌ടമായിരുന്നു. പിന്നീട് കേസില്‍ തെളിവുകളില്ലാത്തതിനെ തുടര്‍ന്ന് കോടതി ജയലളിതയെ കുറ്റവിമുക്തയായിരുന്നു.
 
തുടര്‍ന്ന്, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജയലളിത ആര്‍ കെ പുരത്തു നിന്നായിരുന്നു ജനവിധി  തേടിയത്. ജൂണ്‍ 27ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം 30നായിരുന്നു പുറത്തു വന്നത്.

വെബ്ദുനിയ വായിക്കുക