ജയ പുറത്തിറങ്ങുമോ ഇല്ലയോ എന്ന് ഇന്നറിയാം
ബാംഗളൂര്‍അധികൃത സ്വത്തുസമ്പാദക്കേസില്‍ പ്രത്യേക കോടതി നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയും ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണ്ണാടക ഹൈക്കൊടതിയുടെ പ്രത്യേക ബഞ്ച ഇന്ന് പരിഗണിക്കും.
വിധിക്കെതിരേയും ജാമ്യത്തിനായും സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച രാവിലെ പരിഗണിച്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് കേസ് ഒക്ടോബര്‍ ആറിലേക്കു നീട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ജയലളിതയുടെ അഭിഭാഷകര്‍ റാംജത്മലാനിയുടെ നേതൃത്വത്തില്‍ ഹര്‍ജി പെട്ടെന്നു പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാത്തില്‍ ഹര്‍ജി ഇന്നു പരിഗണിക്കാന്‍ ചീഫ് ജസ്റീസ് ജസ്റീസ് ഡിഎച്ച് വഗേല അനുമതി ല്‍കിയതായി ജയലളിതയുടെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.