ജയലളിത നന്ദി പറഞ്ഞതാരോട് ?; അമ്മ സംസാരിച്ചു തുടങ്ങി - റിപ്പോര്‍ട്ട് പുറത്ത്!

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (17:11 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സംസാരിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പത്തുദിവസം കൂടിയെ ആശുപത്രിയില്‍ കഴിയേണ്ടി വരുകയുള്ളൂവെന്നും എഐഡിഎംകെ നേതാവ് പൊന്നയ്യൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജയലളിത സുഖം പ്രാപിച്ചു വരുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സ പൂര്‍ത്തിയായാല്‍ രണ്ടാഴ്‌ചകാലം വിശ്രമം ആവശ്യമായി വരും. ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ഡോക്‌ടർ റിച്ചാർഡ് ബെയ്ലി‌നോട് തനിക്ക് നല്ലരീതിയിലുള്ള പരിചരണം നൽകിയതിന് ജയലളിത നന്ദി പറഞ്ഞതായും പൊന്നയ്യൻ വ്യക്തമാക്കി.

അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും ഡോക്‌ടർ റിച്ചാർഡ്‌സുമായി സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ നല്‍കുന്ന ചികിത്സയില്‍ നല്ല മാറ്റമാണ് കാണുന്നതെന്നും പൊന്നയ്യൻ പറഞ്ഞു.

ശ്വാസകോശത്തിൽ അണുബാധ ഉണ്ടായി. ഇതേ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃതൃമ ശ്വസന സംവിധാനം ഉപയോഗിച്ചത്. എന്നാൽ ഇപ്പോൾ ചികിത്സയിലൂടെ നല്ല മാറ്റമുണ്ടെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക