നിയമപരമായി ജയലളിതയ്ക്ക് ജാമ്യത്തിനായി ഇനി സുപ്രീം കോടതിയെ മാത്രമാണ് ഏക ആശ്രയം. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടാത്തതിനാല്‍ ഇന്നലെ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ജയലളിതക്ക് സാധിച്ചിരുന്നില്ല. അഴിമതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിലപാടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.